2024 JULY 16 TO AUGUST 16
2024 JULY 16 TO AUGUST 16
https://youtube.com/@mathikunnubagavathitemple?si=JdxXZR2Lfl24mLgg
2024 october 18 FRIDAY AT 11.45 AM
നൂറ്റാണ്ടുകൾക്കു മുൻപ് ജ്ഞാനികൾ വസിക്കുന്ന ഇടം എന്ന് അർഥം വരുന്ന മതി എന്ന സ്ഥലത്താണ് പുണ്യപുരാതന മതിക്കുന്ന്ഭഗവതി ക്ഷേത്രത്തിന്റെ ഉത്ഭവം ഉണ്ടാകുന്നത് .അഷ്ടമംഗല്യ പ്രശ്നത്തിൽ ക്ഷേത്ര മാഹാത്മ്യവും ആരംഭവും ചിന്തിച്ചപ്പോൾ സഹസ്രാബ്ദങ്ങൾക്കു മുൻപ് ഈ പ്രദേശം മനനത്തിലൂടെ ആത്മസ്വരൂപത്തെ സാക്ഷാൽക്കരിച്ച അനേകം ഋഷിവര്യന്മാർ തപസ്സനുഷ്ഠിച്ച പുണ്യസ്ഥലമായിരുന്നു എന്നും അവർ ധ്യാനിച്ച് ഉപാസിച്ച ദേവി ചൈതന്യം കാലക്രെമേണ അത് കേരളാബ്രാഹ്മണ കുടുംബക്കാർ ഏറ്റെടുത്തു പൂജാദി കർമങ്ങൾ നടത്തി വരികയും പിന്നീട് ആ ബ്രാഹ്മണ കുടുംബങ്ങൾ ക്ഷെയിച്ചു ക്ഷേത്രവും പരിസരവും പ്രകൃതി ക്ഷോഭത്താൽ നശിക്കാനിടവരികയും ചെയ്തു. പിന്നീട് ഈ ക്ഷത്രം ക്ഷത്രിയ ബന്ധത്തിൽ പെട്ടവർ പരിപാലിച്ചുവരികയും കാലാന്തരത്തിൽ പൂജാദികൾ യഥാവിധി നടക്കാതെ വന്നപ്പോൾ ദേവിയുടെ ഭക്തരായുള്ള നാട്ടുകാരുടെ സഹായസഹകരണത്തോടെ ഒരു ചെറിയ ക്ഷേത്രം പണികഴിപ്പിച്ചു അതിൽ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ട്ട നടത്തി ആരാധിച്ചു പോന്നു പിന്നീട് 1988-89 കാലഘട്ടത്തിൽ പ്രമുഖ ജ്യോത്സ്യൻ അഷ്ടമംഗല്യ പ്രശ്നം വെക്കുകയും പ്രശ്നവശാൽ ക്ഷേത്രം പുതുക്കിപ്പണിയണമെന്നു തെളിയുകയും ,തുടർന്ന് നാട്ടുകാരും , ജാതി മത ഭേദമന്യേ മറ്റു ഭക്തജനങ്ങളുടെയും സഹായത്തോടെ ഇപ്പോൾ കാണുന്ന ക്ഷേത്രം പണികഴിപ്പിക്കുകയും 1996 ൽ ബ്രഹ്മശ്രീ :പുലിയന്നൂർ അനിയൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പുനഃ പ്രതിഷ്ഠ നടത്തുകയും ചെയ്തു . പ്രതിഷ്ഠക്കുശേഷം അദ്ദേഹം പറഞ്ഞത് ഇത് ഒരു മഹാക്ഷേത്രമാവും എന്നാണ് . ആ വാക്കുകൾ അർത്ഥവത്തായി . ഇന്ന് മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾ അതിനു തെളിവാണ് .
പാലിയം ഗ്രൂപ്പ് ദേവസ്വം ക്ഷേത്ര സംരക്ഷണത്തിനും ഭരണത്തിനുമായി ക്ഷേത്രം ചാരിറ്റബിൾ ട്രൂസ്റ്റിനു നൽകിയ ക്ഷേത്രഭൂമിയിൽ ക്ഷേത്രം പണികഴിപ്പിച്ചു കാലാകാലങ്ങളായി ക്ഷേത്രത്തിന്റെ ഭരണം ക്ഷേമസമിതിയുടെ സഹകരണത്തോടെ ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്നു.
മതിക്കുന്ന് ക്ഷേത്രസമിതി നിരവധി സേവനപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ക്ഷേമസമിതിയുടെ കീഴിൽ നിലവിൽ ൨൦ സമാജങ്ങളിലായി 200 ൽ പരം കുടുംബങ്ങൾ ഉണ്ട്. അവർക്കായി വിവാഹം, ചികിത്സ ,വിദ്യാഭ്യാസ ധനസഹായങ്ങളും കൂടാതെ സമിതിയിലെ മെമ്പർമാരുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി സമിതിയുടെ കീഴിൽ ഒരു ശാന്തിതീരവും (ശ്മശാനം) നിലകൊള്ളുന്നുണ്ട്. ആതുര സേവനങ്ങൾക്കായി ആംബുലൻസ് സൗകര്യവും നൽകിവരുന്നു. അന്നദാന പ്രിയയായ മതിക്കുന്നിലമ്മയുടെ സന്നിധിയിൽ നിത്യേന ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദ ഊ ട്ട്നടത്തി വരുന്നുണ്ട് .കൂടാതെ ക്ഷേത്രസമിതിയുടെ കീഴിൽ പുതുതലമുറയിലെ കുട്ടികൾക്കായി ” വീടിന്റെ ക്ഷേമത്തിന് നാടിന്റെ സുരക്ഷക്ക് ” എന്ന ലക്ഷ്യത്തോടെ മതിക്കുന്ന് “ഗുരുകുല സനാതന പാഠശാല ” എല്ലാ ഞായറാഴ്ചകളിലും ഗുരുകുലം ക്‌ളാസ്സുകൾ നടത്തിവരുന്നു .